അമ്മദ്ക്കാന്റെ മോന്‍...............

0 comments

പതിവുപോലെ ഇന്നും ഞാന്‍ ആ കടയില്‍ ചായ കുടിക്കാന്‍ പോയി. ഭക്ഷണം കഴിച്ചിട്ടില്ലാതതിനാല്‍ ഇന്ന് അല്പം നേരത്തെ ആയിരുന്നു ചായ കുടി. കടയില്‍ ചെല്ലുമ്പോള്‍ ചായ എടുക്കുന്നയാല്‍ മാത്രേ ആ കടയില്‍ ഉണ്ടായിരുന്നുള്ളൂ. ചായ ഞാന്‍ തന്നെ എടുത്തു. കടിക്കാന്‍ നല്ല അടയും.. (ഒരു കഷ്ണം കളഞ്ഞു-ഇനി കൊതി കൂടണ്ട).പിന്നെ ഞങ്ങള്‍ തമ്മില്‍ വിശേഷം പറയാന്‍ ആരംഭിച്ചു. 
നിന്റെ വീട് എവിടെയാ
ഞാന്‍ പാണ്ടംങ്കോട്
പാണ്ടംങ്കോടോ, എനിക്ക് അവിടെ പരിചയം ഉണ്ടല്ലോ. ഞാന്‍ അവിടെ പണ്ട് പണിയെടുത്ത നാടാ അത്.
ആരെയ നിങ്ങള്‍ക്ക് പരിചയം ഉള്ളത്.
അവിടെ കൊളങ്ങരത് സുലൈക്ക, അവരടെ മക്കള്‍ അയ്യൂബ്, ഹാരിസ്
പിന്നെ നടുക്കണ്ടിക്കാരെ ഒക്കെ അറിയാം 
നടുക്കണ്ടി ആരെയാ അറിയുന്നെ?
നടുക്കണ്ടി അമ്മദ്കാനെ അറിയാം 
അമ്മദ്കാനെ അറിയോ? എങ്ങനാ പരിജയം.
അമ്മദ്ക്കയും ഞാനും പണ്ട് വയലില്‍ എന്തോരം പണിയെടുത്താ. കുറെ കാലം ഞങ്ങള്‍ ഒന്നിച്ചായിരുന്നു.
അത് ശരി. അമ്മദ്കാന്റെ മക്കളെ ഒക്കെ നിങ്ങള്‍ക്ക് അറിയോ?
പിന്നെന്താ
മക്കളെ പരിചയം ഉണ്ടോ?
പിന്നെന്താ. അവരെയൊക്കെ കണ്ടിട്ട് ഒരു പത്ത് പതിനഞ്ചു വര്‍ഷങ്ങളായി
അത് ശരി. അപ്പൊ നിങ്ങള്‍ക്ക് അവരെയൊക്കെ അറിയാം അല്ലെ.. എന്നെ നിങ്ങള്‍ക്ക് അറിയോ?
നീ ആരുടെ മോനാ. എന്താ നിന്റെ ഉപ്പാന്റെ പേര്
നടുക്കണ്ടി അമ്മദ്
-__________
അത് കേട്ടപ്പോള്‍ അയാള്‍ കുറച്ചു സമയം എന്റെ മുഖത്തേക്ക് തന്നെ നോക്കി, എന്നിട്ട് 
പോടാവിടുന്നു.. അമ്മദ്ക്കന്റെ മക്കളെ എനിക്കറിയാം 
ഞാന്‍ പറഞ്ഞു അമ്മദ്കാന്റെ മൂത്ത മോന്‍ ആണ് ഞാന്‍.. ഈ കടയുടെ ഓണര്‍ എന്റെ അളിയനും. 
________________________________________________________
ഞാന്‍ ഇറങ്ങിപോരുംപോഴും അയാള്‍ടെ മുഖത്തെ സംശയം മാറിയിരുന്നില്ല..

Leave a Reply