സാധാരണ രാത്രി എട്ടു മണിക്കാണ് ഞാന്‍ കട അടയ്ക്കുക.. അന്ന്‍ അല്പം നേരത്തെ തന്നെ അടക്കാനുള്ള പദ്ധതി ഞാന്‍ ആരംഭിച്ചു. ഏഴുമണിക്ക് തന്നെ അതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തിത്തുടങ്ങി. വീട്ടില്‍ പെങ്ങളുടെ കുട്ടി വന്നിട്ടുണ്ട് അതാണ് മുഖ്യ കാരണം. ആകെ രണ്ടോ മൂന്നോ ദിവസം മാത്രമേ പെങ്ങള്‍ വീട്ടില്‍ ഉണ്ടാകത്തുള്ളൂ... മോള് വളര്‍ന്നുവരുന്നതിനനുസരിച് കളിചിരികള്‍ കൂടിക്കൊണ്ടിരിക്കുമ്പോള്‍ അവളുടെ അടുത്ത് നിന്ന് മാറാന്‍ തന്നെ തോന്നുന്നില്ല..
എഴാരയായപ്പോള്‍ തന്നെ ഞാന്‍ അന്ന് കട അടച്ചു വീട്ടിലേക്കു നീട്ടി നടന്നു. എട്ടുമണി ആയപ്പോള്‍ വീട്ടില്‍ എത്തി.. ഭാഗ്യത്തിന് മോള്‍ (കുടു) ഉറങ്ങിയിരുന്നില്ല. അങ്ങനെ അവളുടെ അടുത്ത ഇരുന്ന അവളെ കളിപ്പിക്കാന്‍ തുടങ്ങി.. കളിച്ചും ചിരിച്ചും കരഞ്ഞും സമയം പോയത് അറിഞ്ഞേ ഇല്ല. കുറച്ചു കഴിഞ്ഞപ്പോള്‍ ഇളയ പെങ്ങളും കൂടെ വന്നിരുന്നു. അവളും കൂടി കുടുവിനെ കളിപ്പിക്കാന്‍. ഇളയ പെങ്ങള്‍ അല്പം തമാശക്കാരിയാണ്. ഇടക്കിടക്ക് അവള്‍ ചില തമാശകളൊക്കെ പറയും. അങ്ങനെ ഞങ്ങള്‍ കുടുവിനെ കളിപ്പിച്ചുകൊണ്ടിരിക്കുന്നതിനിടക്ക് അവളുടെ ഒരു കമന്റ്
ഹോ... ഇവള്‍ക്ക് ഇനി ഒന്നാം ക്ലാസ് മുതല്‍ പഠിക്കേണ്ടേ?
ആദ്യം എല്ലാവരുടെയും കൂടി ഞാനും ചിരിച്ചെങ്കിലും പിന്നീടാണ് ഞാന്‍ ചിന്തിച്ചത്.. ശരിയാ.. കുടുവിനു ഇനി ഒന്നുമുതല്‍ പഠിക്കേണ്ടേ?
ഞാന്‍ ആലോചിച്ചു തീര്‍ന്നില്ല, അപ്പോളേക്കും പെങ്ങളുടെ അടുത്ത കമന്റ്
കോഴിക്കൊക്കെ എന്ത് സുഖാ....