മണ്ടന്‍ സ്വപ്നം..

5 comments

എന്തോ സാധനം വാങ്ങിക്കാനായി വീട്ടില്‍ നിന്നും ബൈക്കെടുത്ത് ടൌണിലേക്ക് ചീറിപ്പാഞ്ഞു.. ടൌണില്‍ എത്തി ആവശ്യമുള്ള സാധനങ്ങള്‍ വാങ്ങി അതും കയ്യില്‍ പിടിച്ചു ബൈക്ക് വീട്ടിലേക്ക് തിരിച്ചു കയ്യില്‍ സാധനം ആയതു കൊണ്ട് ഗിയര്‍ മാറ്റാന്‍ നന്നേ പാട് പെട്ടു. കുറച്ചങ്ങു നീങ്ങി ഒരു കയറ്റം തുടങ്ങാരായപ്പോള്‍ അതാ എന്റെ ഒരു കൂട്ടുകാരന്‍ അവിടെ നില്കുന്നു. അവന്‍ കൈകാട്ടി. ഹോ സമാധാനമായി ബൈക്ക് ഒരു വിധത്തില്‍ നിര്‍ത്തി അവന്റെ കയ്യില്‍ സാധനം കൊടുത്തു ബൈക്ക് സ്റ്റാര്‍ട്ട്‌ ചെയ്തു വീണ്ടും ഞങ്ങള്‍ യാത്ര തിരിച്ചു. കയറ്റം കയറി കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ ഇറക്കം നടന്നാണ് ഇറങ്ങിയത്. റോഡിന്റെ രണ്ടു സൈഡും കാട് ആയിരുന്നു.. അവിടേം ഇവിടെയുമായി മുളങ്കാടുകള്‍. കുറച്ചങ്ങു  കഴിഞ്ഞപ്പോള്‍ അതാ ഒരാന... പടച്ചോനെ പെട്ടല്ലോ.. അവന്‍ തിരിച്ചോടി.. ഞാന്‍ പതുക്കെ ശബ്ദമുണ്ടാക്കാതെ ഇറക്കം ഇറങ്ങി. കുറച്ചു നടന്നപ്പോള്‍ വീണ്ടും അതാ ഒരു ആന റോഡു സൈഡില്‍ തന്നെ.. ഞാന്‍ പതുക്കെ അതിന്റെ അടുത്ത് എത്തിയപ്പോള്‍ ആന ഒന്ന് തിരിഞ്ഞു. എന്റമ്മോ ഞാന്‍ ഒറ്റ ഓട്ടം.. ആന എന്റെ പിറകേം.. ഒന്നും പറയണ്ട. പിന്നീട് ഞാന്‍ ഫുള്‍ ഇരുട്ടാണ്‌ കണ്ടത്..
ഹോ സ്വപ്നമായിരുന്നോ?
കുറച്ചു കഴിഞ്ഞപ്പോള്‍ ഞാന്‍ ആലോചിച്ചു.. അല്ല ഞാന്‍ കൊണ്ട് വന്ന ബൈക്ക് എന്തിയെ.. എന്തിനാ ബൈക്കുള്ള ഞാന്‍ ആനയെ കണ്ടപ്പോള്‍ ഓടാന്‍ നിന്നത്.. ഹം...............

5 Responses so far

  1. Pheonix says:

    ബൈക്ക്‌ ആന ശരിയാക്കിയോ?

  2. Yasmin NK says:

    ഹത് ശരി.സ്വപ്നാ...

  3. ബൈക്ക് എവിടെ പോയെന്നു ഒരു പിടിത്തവും ഇല്ല..ഫിയൊനിക്സ്

  4. അതെ മുല്ലാ. ഒരു മണ്ടന്‍ സ്വപ്നം

  5. സ്വപ്നങ്ങള്‍ മിക്കപ്പോഴും ഇങ്ങനെയാണല്ലേ... ഒരു ലോജിക്കുമില്ലാതെ, എന്നാല്‍ പിന്നീട് ഓര്‍ത്തെടുക്കാന്‍ രസവും :)

Leave a Reply