സമരത്തിന്റെ പേരില്‍ ജനങ്ങളെ കമ്യൂണിസ്റ്റ് ആക്കാന്‍ ശ്രമം..

2 comments
പത്രവിതരണം തടയുന്ന സമരത്തിനെതിരെ വായനക്കാര്‍ ഒത്തുചേര്‍ന്നു
ഒരു പത്രം മാത്രം മതി എന്നത് ധാര്‍ഷ്ഠ്യം





കോഴിക്കോട്: വായിക്കാനുള്ള അവകാശം ഉയര്‍ത്തിപ്പിടിച്ച് ഉപഭോക്താക്കള്‍ ഒത്തുചേര്‍ന്നു. 'ഒരു പത്രം മാത്രം മതി' എന്ന ധാര്‍ഷ്ഠ്യത്തിനെതിരെ യോഗം പ്രതിഷേധിച്ചു. ഉപഭോക്തൃസംരക്ഷണ സമിതി കോഴിക്കോട്ട് സംഘടിപ്പിച്ച യോഗത്തിലാണ് പത്രഏജന്റുമാരുടെ സമരത്തിനെതിരെ വായനക്കാരും സാംസ്‌കാരിക പ്രവര്‍ത്തകരും രാഷ്ട്രീയ നേതാക്കളും വ്യവസായ പ്രമുഖരും റെസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികളും ഒരേ സ്വരത്തില്‍ പ്രതിഷേധം പ്രകടിപ്പിച്ചത്.




ഇന്നത്തെ മാതൃഭൂമി പത്രത്തിലെ വാര്‍ത്ത‍യാണിത്‌

=======================================================================

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേരളത്തില്‍ നാം കണ്ടും കെട്ടും കൊണ്ടിരിക്കുന്ന ഒരു വാര്‍ത്ത‍യാണിത്‌. ചില രാജ്യങ്ങളില്‍ ഒരുപാര്‍ട്ടിമതി എന്ന് പറയുന്നതുപോലെയാണ് കേരളത്തില്‍ ഒരുപത്രം മാത്രം മതി എന്ന് പറയുന്നത് എവിടുത്തെ ന്യായം ആണ്. ഒരു വിഭാഗം ആളുകള്‍ സമരത്തിന്റെ പേരില്‍ ജനങ്ങളെ കമ്യൂണിസ്റ്റ് ആക്കാന്‍ ഉള്ള ശ്രമം നടത്തുകയാണെന്ന് ഇതിലൂടെ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും.

ആളുകള്‍ ഏതു പത്രം വായിക്കണം. എന്ത് ചെയ്യണമെന്നൊക്കെ സ്വയം ആണ് തീരുമാനിക്കുന്നത്. അതില്‍ കൈ കടത്തി ഞങ്ങള്‍ തീരുമാനിക്കുന്നതെ ജനങ്ങള്‍ ചെയ്യാവു എന്നും പറഞ്ഞ് ഒരു വിഭാഗം ആളുകള്‍ ആവസ്യമില്ലാതെ ഇന്നും കേരളത്തില്‍ സമരം നടത്തി വരുന്നു.. എന്തിനു വേണ്ടി? ആര്‍ക്കു വേണ്ടി?

ഇങ്ങനെ സമരം നീളുകയാണെങ്കില്‍ രാഷ്ട്രീയപ്പാര്‍ട്ടികളുടെ ചട്ടുകങ്ങളായി പത്രവിതരണ ഏജന്റുമാര്‍ മാറുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.. ആയത് ലോകം കണ്ട മറ്റൊരു ചോരപ്പുഴയിലെക്ക് മാറാന്‍ സാധ്യത അനവധിയാണ്...
വാര്‍ത്തകള്‍ അറിയാനും വിശകലനം ചെയ്യാനുമുള്ള പൗരന്റെ അവകാശം നിഷേധിക്കുന്ന തരത്തിലുള്ള ഇത്തരം പ്രവനതകള്‍ക്കെതിരെ നാം പ്രതികരിക്കേണ്ടിയിരിക്കുന്നു.. നമ്മുടെ സ്വകാര്യതയില്‍ ആരെയും കൈ കടത്താന്‍ നാം അനുവദിക്കരുത്. നമ്മുടെ ജീവിതം രാഷ്ട്രീയ പാര്‍ടികളുടെ താളത്തിനനുസരിച്ച് തുള്ളാനുള്ളതല്ല എന്ന സത്യം ഓരോ പൌരന്മാരും മനസ്സിലാക്കേണ്ടതാണ്.. കേരള സമൂഹത്തോട് നീതി കാട്ടാന്‍ സമരക്കാര്‍ തയ്യാറാകണം.. ഒരു പത്രം മാത്രം വായിച്ച് സംതൃപ്തിയടയാന്‍ പറ്റുന്നതല്ല മലയാളിയുടെ വായനശീലം
ഇത്തരം കാപട്യങ്ങള്‍ക്കെതിരെ നാം മുഷ്ടി ചുരുട്ടി കേരള പൌരന്മാര്‍ പ്രതികരിക്കണം..
സമരക്കാരുടെ കൂടെ നടന്ന്‍ മുഷ്ടി ചുരുട്ടി കൈകള്‍ ഉയര്‍ത്തി ഇന്ഗിലാബ് വിളിക്കുമ്പോള്‍ നാം ഓര്‍ക്കണം.. നാം എന്തിനു വേണ്ടി മുഷ്ടി ചുരുട്ടി, എന്തിനു വേണ്ടിയാണ് ഇന്ഗിലാബ് വിളിക്കുന്നത്, ആരെയാണ് നാം പിന്തുണക്കുന്നത്, എന്തിനു വേണ്ടി നാം വെയിലും മഴയും കൊണ്ട് ഇവര്‍ക്ക് പിന്നാലെ പോകുന്നു. ഞങ്ങളുടെ ആവശ്യം അറിഞ്ഞു നാം മുഷ്ടി ചുരുട്ടണം.. ആവശ്യത്തിനു പാര്‍ട്ടിക്ക് പിന്നാലെ പോകണം.. നമ്മുടെ ഓരോ പ്രവര്‍ത്തനവും ജനങ്ങള്‍ക്ക് ഉപകാര പ്രദമായ രീതിയില്‍ ആയിരിക്കണം..

2 Responses so far

  1. Pheonix says:

    കമ്യൂണിസ്റ്റ്‌ പാര്‍ട്ടിക്ക്‌ മാത്രമാണോ പത്രം? അപ്പൊ ചന്ദ്രിക ജന്മഭൂമി ഇതൊക്കെ ഏതാ?

  2. ----------കോഴിക്കോട്: വായിക്കാനുള്ള അവകാശം ഉയര്‍ത്തിപ്പിടിച്ച് ഉപഭോക്താക്കള്‍ ഒത്തുചേര്‍ന്നു. 'ഒരു പത്രം മാത്രം മതി' എന്ന ധാര്‍ഷ്ഠ്യത്തിനെതിരെ യോഗം പ്രതിഷേധിച്ചു. കേരള സമൂഹത്തോട് നീതി കാട്ടാന്‍ സമരക്കാര്‍ തയ്യാറാകണം.. ഒരു പത്രം മാത്രം വായിച്ച് സംതൃപ്തിയടയാന്‍ പറ്റുന്നതല്ല മലയാളിയുടെ വായനശീലം .-------------------------------


    അടികൊള്ളാന്‍ ചെണ്ടയും കാശു വാങ്ങാന്‍ മാരാരും എന്ന നിലപാടിനെതിരെയാണ് പത്ര ഏജന്റ്മാരുടെ സമരം,

    സപ്ലിമെന്റ് എന്നപേരില്‍ സാധാരണ പത്രത്തേക്കാള്‍ അധികമായി 16 ഉം 24 ഉം പേജ് പരസ്യം വായനക്കരിലെത്തിക്കുമ്പോള്‍ പത്രം ഉടമക്ക് മള്‍ടികളര്‍ പരസ്യം ഇനത്തില്‍ കോടികളുടെ വരുമാനം ലഭിക്കുന്നു അതേസമയം ഈ അധിക ഭാരം ചുമന്ന് വീടുകള്‍ തോറും എത്തിക്കുന്നവര്‍ക്ക് വളരെ ചെറിയ ഒരു ബോണസ് നല്‍കുവാന്‍ മനസില്ല എന്ന പത്ര മുതലാളിമാരുടെ ധാര്‍ഷ്ട്യം മാത്രമാണ് സമരത്തിനു നിദാനം. ചന്ദ്രികയും, ദേശാഭിമാനിയും, ജന്മഭൂമിയും മാത്രമല്ല ഏജന്റുമാരുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിച്ച് മാന്യമായ വേതനം നല്‍കുവാന്‍ തയാറായ "മംഗളം ദിനപത്രവും, അനുബന്ധപ്രസിദ്ധീകരണങ്ങളും" അവരുടെ വരിക്കാര്‍ക്ക് കൃത്യമായി ലഭിക്കുന്നുണ്ട്.

    തങ്ങളുടെ കൈവശമുള്ള മാധ്യമങ്ങളിലൂടെയും, സമാന മനസ്കരായ മറ്റു സഹോദര ചാനലുകളിലൂടെയും അസത്യ പ്രചരണങ്ങള്‍ നടത്തി പത്ര ഏജന്റ്മാരെ കരിതേച്ച് കാണിക്കാന്‍ ശ്രമിച്ചിട്ടും സമരം പൊളിക്കാന്‍ സാധിക്കാതെ വന്നപ്പോഴാണ്, പണം കൊടുത്ത് കുറച്ചാളുകളെകൊണ്ട് വൈകുന്നേരത്തെ മദ്യപാന സദസില്‍ ഒരു പ്രമേയം പാസാക്കിക്കുകയും കേരളം മുഴുവന്‍ സമരത്തിനെതിരായ പ്രതിഷേധം അലയടിക്കുന്നു എന്ന മട്ടില്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നത്.

    ഒരു ചോദ്യം : നിങ്ങള്‍ ത്പാലില്‍ 60 ഗ്രാം തൂക്കമുള്ള കത്തയക്കുമ്പോള്‍ ഒട്ടിക്കുന്ന അതേ തുകയ്ക്കുള്ള സ്റ്റാമ്പ് ഒട്ടിച്ച് 120 ഗ്രാം തൂക്കമുള്ള കവര്‍ അയക്കാന്‍ ശ്രമിച്ചാല്‍ തപാല്‍ വകുപ്പ് അധികം സ്റ്റാമ്പ് ഒട്ടിക്കാന്‍ ആവശ്യപ്പെടുമോ? അങ്ങനെ ആവശ്യപ്പെട്ടാല്‍ അത് നല്‍കുവാന്‍ നിങ്ങള്‍ തയ്യാറാകുമോ, അങ്ങനെ അധികം സ്റ്റാമ്പ് ഒട്ടിച്ചില്ലെങ്കില്‍ ത്പാല്‍ വകുപ്പ് ആ കവര്‍ സ്വീകരിക്കുമോ? അതേ സാഹചര്യം തന്നെയല്ലേ ഈ സമരത്തിന് കാരണമായിരിക്കുന്നത്.

Leave a Reply