നബിദിനം-പാണ്ടംങ്കോട്

1 comments
മുത്ത് മുസ്തഫ നബി തങ്ങളുടെ 1486 മത് ജമ്നദിനം പാണ്ടംങ്കോട് എന്ന കൊച്ചു ഗ്രാമത്തില്‍ 2012 ഫെബ്രുവരി 18 ന് ആഘോഷിച്ചു.. രാവിലെ 8 .30 മഹല്ല് കാരണവര്‍ കെ.വി മൊയ്തു ഹാജി പതാക ഉയര്‍ത്തി
**********************************************************************************

തുടര്‍ന്ന് നബിദിന ഘോഷയാത്ര ആരംഭിച്ചു..
**********************************************************************************

*********************************************************************************************************************************************
രണ്ടു വരികളായി നിന്ന്‍ മൌലീദുകളും, ദഫ് പ്രദര്‍ശനങ്ങളുമായി നബിദിന റാലി മുന്നോട്ടു നീങ്ങി... വാരാമ്പറ്റ പള്ളിയെ ലക്ഷ്യമാക്കി നീങ്ങിയ റാലിയില്‍ വഴിയോരങ്ങളില്‍ ജാഥയ്ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിക്കാനായി എന്റെ കൊച്ചു ഗ്രാമത്തിലെ നല്ലവരായ നാട്ടുകാര്‍ കൂട്ടം കൂടി നില്‍കുന്നുണ്ടായിരുന്നു. ചിലര്‍ ഞങ്ങള്‍ക്ക് മധുരമൂരും മിടായികള്‍ തന്നും മറ്റു ചിലര്‍ നല്ല മധുരമുള്ള നാരങ്ങാവെള്ളം തന്നും നബിദിന റാലിയെ സ്വീകരിച്ചു.
**********************************************************************************

**********************************************************************************
റാലി നീങ്ങി വാരാമ്പറ്റ പള്ളിയില്‍ എത്തിയപ്പോള്‍ വാരാമ്പറ്റയില്‍ ഉള്ള നാട്ടുകാര്‍ ചേര്‍ന്ന്‍ ഞങ്ങള്‍ക്ക് ബത്തക്ക (തണ്ണിമത്തന്‍ ) വെള്ളം തന്നു..വാരാമ്പറ്റയില്‍ അന്ത്യവിശ്രമം കൊള്ളുന്ന മഹാനായ അലി അക്ബര്‍ ദില്ലിക്കോയ തങ്ങളുടെ ഖബര്‍ സിയാറത്ത്‌ നടത്തി ഞങ്ങള്‍ യാത്ര തിരിച്ചു.
**********************************************************************************

**********************************************************************************
തിരിച്ചു ഞങ്ങള്‍ പാണ്ടംങ്കോട് ജങ്ങ്ഷനില്‍ എത്തിയപ്പോള്‍ വാഴയില്‍ കുടുംബത്തിന്റെ വക വയറു നിറച്ച തണ്ണിമത്തന്‍ തന്നു റാലിയെ സ്വീകരിച്ചു.
**********************************************************************************

**********************************************************************************
ജങ്ങ്ഷനില്‍ നിന്നും ഒരു ദഫ് പ്രദര്‍ശനം നടത്തി..

**********************************************************************************

**********************************************************************************
അത് കഴിഞ്ഞ ഉടനെ തിരിച്ച പള്ളിയിലേക്ക് ഞങ്ങള്‍ യാത്ര തിരിച്ചു... പള്ളിയില്‍ നിന്നും ഞങ്ങളെ സ്വീകരിച്ചിരുത്തി പായസം നല്‍കി. ശേഷം മൌലീദ് പാരായണം നടത്തി
**********************************************************************************

**********************************************************************************
രാവിലെ പതിനൊന്ന്‍ മണിയോടെ കുടുംബ സംഗമം ആരംഭിച്ചു. കുടുംബ സംഗമത്തില്‍ നബിദിന സ്വാഗത സംഘം കമ്മിറ്റി ചെയര്‍മാന്‍ സ്വാഗതം പറഞ്ഞു. മഹല്‍ ഖാസി അദ്ധ്യക്ഷത വഹിച്ച കുടുംബ സംഗമം തെങ്ങുമുണ്ട മഹല്‍ ഖാസി ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ വര്‍ഷത്തെ പൊതു പരീക്ഷയില്‍ വയനാട് ജില്ലയില്‍ ഒന്നാം സ്ഥാനം നേടിയ വിദ്യാര്‍ത്തി ജുമാന ഷെറിന് പടിഞ്ഞാറത്തറ റെയ്ഞ്ച് ന്റെ വകയും മഹല്ല് കംമിടിയുടെയും വക ഉപഹാരം നല്‍കി..
**********************************************************************************

**********************************************************************************
കുടുംബ സംഗമത്തില്‍ ഹാസിഫ് വാഫി പ്രഭാഷണം നടത്തി. ഉച്ചയ്ക്ക് രണ്ടുമണി ആയപ്പോള്‍ ളുഹര്‍ നിസ്കാരത്തിനു ശേഷം ഭക്ഷണ വിതരണം ആരംഭിച്ചു. രുചിയൂറും ഭക്ഷണം നാട്ടിലെ ചെറുപ്പക്കാരായ നടുക്കണ്ടി ഹാരിസിന്റെയും പാലൊളി അബീരിന്റെയും സംഭാവന ആയിരുന്നു.
**********************************************************************************

**********************************************************************************
ഭക്ഷണത്തിന് ശേഷം കുട്ടികളുടെ കലാ പരിപാടി ആരംഭിച്ചു.. കൊച്ചു കുട്ടികളുടെ മനോഹരമായ നബിദിന ഗാനങ്ങളും പ്രസംഗങ്ങളും കൊണ്ട് വേദി പുളകം കൊണ്ടു. കുട്ടികള്‍ക്ക് പ്രചോദനമായി നാട്ടുകാര്‍ സമ്മാനങ്ങള്‍ നല്‍കി കുട്ടികളെ പ്രോത്സാഹിപ്പിച്ചു. വൈകുന്നേരം ഏഴു മണിയോടെ കുട്ടികളുടെ പരിപാടികള്‍ തീര്‍ന്നു. തുടര്‍ന്ന്‍ പൊതു സമ്മേളനം ആരംഭിച്ചു. മഹല്ല് സെക്രട്ടറി ജാഫര്‍ പി.സി സ്വാഗതവും മഹല്‍ പ്രസിടണ്ട് അദ്ധ്യക്ഷതയും വഹിച്ച പൊതുസമ്മേളനം മഹല്ല് ഖാസി അഷ്‌റഫ്‌ ബാഖവി ഉദ്ഘാടനം ചെയ്തു. മഹല്ല് മുഅദ്ദിന്‍ ഉബൈദ് മൌലവി ആശംസാ പ്രസംഗം നടത്തി. പൊതു സമ്മേളനത്തില്‍ മുഖ്യ പ്രഭാഷകന്‍ യഹ് യ ബാഖവി അതി ഗംഭീരമായ പ്രസംഗം നടത്തി. വേദിയെ കോരിത്തരിപ്പിച്ച ഒരു പ്രസംഗം തന്നെയായിരുന്നു യഹ് യ ബാഖവിയുടേത്. രാത്രി 10 .30 ഓടെ ബാഖവിയുടെ പ്രസംഗം അവസാനിച്ചു. തുടര്‍ന്ന്‍ കുട്ടികള്‍ക്കുള്ള സമ്മാന വിതരണം നടത്തി.. കഴിഞ്ഞ വര്‍ഷം പൊതു പരീക്ഷയില്‍ വിജയിച്ച കുട്ടികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും വേദിയില്‍ നിന്ന വിതരണം ചെയ്തു..  എന്‍.കെ ജലാല്‍ നന്ദി പറഞ്ഞു
**********************************************************************************

One Response so far

  1. Pheonix says:

    لااله الله محمدالرسولله അര്‍ത്ഥം അറിഞ്ഞു ചൊല്ലുക.

Leave a Reply