വയനാട് ടൂര്‍

വയനാട്ടിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ ലിസ്റ്റ് ചുരുക്കി ഇവിടെ കൊടുക്കുന്നു. 
ലക്കിടി ചുരം വ്യൂ പോയിന്റ് 
ജില്ലയുടെ പ്രവേശന കവാടം. മേഘപാളികള്‍ക്കിടയിലൂടെ തലയുയര്‍ത്തി നില്‍ക്കുന്ന മലനിരകള്‍ അതിശയിപ്പിക്കുന്ന കാഴ്ചയാണ്. വയനാട് ചുരത്തിന് മുകളിലാണ് ലക്കിടി വ്യൂ പോയിന്റ്. സന്ധ്യനേരങ്ങള്‍ ചെലവഴിക്കാന്‍ നിരവധി പേരാണ് ഇവിടെ എത്തുന്നത്.
പൂക്കോട് തടാകം.
നാലുവശവും വനത്താല്‍ ചുറ്റപ്പെട്ട ഈ പ്രകൃതിദത്ത തടാകത്തില്‍ സഞ്ചാരികള്‍ക്കായി നിരവധി സൌകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ബോട്ടിംഗ്, കുട്ടികള്‍ക്കായുള്ള പാര്‍ക്ക്, ശുദ്ധജല അക്വേറിയം എന്നിവയെല്ലാം ഇവിടെയുണ്ട്,
ദൂരം കല്‍പ്പറ്റയില്‍ നിന്നും 15 കിലോമീറ്റര്‍, ബത്തേരിയില്‍ നിന്ന 40 മാനന്തവാടിയില്‍ നിന്ന്‍ 50 
ബാണാസുര സാഗര്‍ ഡാം 
മണ്ണുകൊണ്ടുള്ള അണക്കെട്ടുകളില്‍ വലുപ്പമേറിയത്. ബാണാസുര മലകളുടെ പശ്ചാത്തലം ഡാമിന് ഭംഗിയെറുന്നു. ഡാമില്‍ ബോട്ടിംഗ് സൌകര്യവും ഒരുക്കിയിട്ടുണ്ട്..
ദൂരം കല്പറ്റയില്‍ നിന്ന് 24 കിലോ മീറ്റര്‍, ബത്തേരിയില്‍ നിന്ന്‍ 49 , മാനന്തവാടിയില്‍ നിന്ന്‍ 34 .
ചെമ്പ്ര മല 
സമുദ്രനിരപ്പില്‍ നിന്ന് 2100 മീറ്റര്‍ ഉയരത്തിലാണ് ചെമ്പ്രമല സ്ഥിതി ചെയ്യുന്നത്. ട്രക്കിംഗ് ഇഷ്ടപ്പെടുന്നവരാണ് ഇവിടെയെതുന്നവരില്‍ ഏറെയും. വനം വകുപ്പിന്റെ അനുമതിയോടെ ഗ്രൂപ്പ് ട്രക്കിംഗ് ആസ്വദിക്കാം.
ദൂരം കല്പറ്റയില്‍ നിന്ന് 18 കിലോ മീറ്റര്‍, ബത്തേരിയില്‍ നിന്ന്‍ 43 , മാനന്തവാടിയില്‍ നിന്ന്‍ 52 .
മീന്‍മുട്ടി വെള്ളച്ചാട്ടം
കാടിന്റെ സൗന്ദര്യവും സാഹസികയാത്രയും ആസ്വദിക്കാന്‍ ഏറ്റവും അനുയോജ്യമായ ഇടം. മൂന്ന്‍ തട്ടായി ഒഴുകുന്ന വെള്ളച്ചാട്ടം. 
വടുവഞ്ചാലില്‍ നിന്ന്‍ ഊട്ടി റോഡില്‍ നാല് കിലോമീറ്റര്‍ യാത്ര ചെയ്താല്‍ മീന്മുട്ടിയിലെത്താം, കാടിനുള്ളിലൂടെയുള്ള രണ്ട് കിലോമീറ്റര്‍ യാത്ര ചെയ്തു വേണം വെള്ളച്ചാട്ടത്തില്‍ എത്തിച്ചേരാന്‍. ഗൈഡിന്റെ സേവനം ലഭ്യമാണ്.
എടക്കല്‍ ഗുഹ
അമ്പലവയലിലെ അമ്പുകുത്തി മലനിരകളില്‍ സമുദ്രനിരപ്പില്‍ നിന്ന്‍ ആയിരം മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്നു. ശിലായുഗത്തെ ചുമര്‍ കൊത്ത്ചിത്രങ്ങളാണ് പ്രത്യേകത. ലോക പൈതൃക പട്ടികയുടെ പരിഗണനയിലുള്ള എടക്കല്‍ ഗുഹാ ചിത്രങ്ങള്‍ പുരാവസ്തു ഗവേഷകരുടെ ശുദ്ധാകേന്ദ്രമാണ്. തിങ്കളാഴ്ചകളിലും ദേശീയ അവധി ദിവസങ്ങളിലും ഗുഹയിലേക്ക് പ്രവേശനമില്ല.
ദൂരം കല്പറ്റയില്‍ നിന്ന് 28 കിലോ മീറ്റര്‍, ബത്തേരിയില്‍ നിന്ന്‍ 12 , മാനന്തവാടിയില്‍ നിന്ന്‍ 45 . ഫോണ്‍: 9446052134 
സൂചിപ്പാറ വെള്ളച്ചാട്ടം
മേപ്പാടിയില്‍ നിന്നും 15 കിലോമീറ്റര്‍ തേയില തോട്ടങ്ങള്‍ക്കിടയിലൂടെ യാത്ര ചെയ്തു സൂചിപ്പാറയില്‍ എത്താം. 
ദൂരം കല്പറ്റയില്‍ നിന്ന് 25 കിലോ മീറ്റര്‍, ബത്തേരിയില്‍ നിന്ന്‍ 48 , മാനന്തവാടിയില്‍ നിന്ന്‍ 60 .
മുത്തങ്ങ വന്യജീവി സങ്കേതം
നീലഗിരി ജൈവമെഖലയിലെ ബന്ദിപ്പൂര്‍ ദേശീയ പാര്‍ക്കും മുതുമല വന്യജീവി സന്കെതമായും ബന്ധപ്പെട്ടു കിടക്കുന്നു. ആനകള്‍ക്ക് പ്രസിദ്ധമാണീ വന്യജീവി സങ്കേതം.
ദൂരം കല്പറ്റയില്‍ നിന്ന് 25 കിലോ മീറ്റര്‍, മാനന്തവാടിയില്‍ നിന്ന്‍ 40 .
വയനാട് ഹെറിറ്റെജ് മ്യൂസിയം 
അമ്പലവയലിലാണ് ഈ മ്യൂസിയം. ഗോത്ര സംസ്കൃതിയുടെ നേര്കാഴ്ച്ചകളും പൌരാണിക കാലത്തെ ശില്പങ്ങളുമാണ് പ്രധാനമായും ഈ മ്യൂസിയത്തില്‍ ഉള്ളത്.
ദൂരം കല്പറ്റയില്‍ നിന്ന് 25 കിലോ മീറ്റര്‍, ബത്തേരിയില്‍ നിന്ന്‍ 11 , മാനന്തവാടിയില്‍ നിന്ന്‍ 54 . ഫോണ്‍ : 04936 260 127 
കുറുവാ ദ്വീപ്‌ 
950 എക്കര് വിസ്തൃതിയില്‍ കബനി നദിയില്‍ ചിതറിക്കിടക്കുന്ന നൂറ്റിയമ്പതോളം ചെറു ദ്വീപുകള്‍ ആണ് കുറുവയുടെ പ്രത്യേകത. മുളകൊണ്ടു പാലങ്ങളും ചങ്ങാടയാത്രയും വന്യ സൗന്ദര്യവും ഈ ദീപസമൂഹങ്ങള്‍ക്ക് ചാരുതയേകുന്നു.
ദൂരം കല്പറ്റയില്‍ നിന്ന് 40 കിലോ മീറ്റര്‍, ബത്തേരിയില്‍ നിന്ന്‍ 58 , മാനന്തവാടിയില്‍ നിന്ന്‍ 17 .
ഫോണ്‍: 04936203428 
തോല്‍പെട്ടി സങ്കേതം
വന്യ മൃഗങ്ങളുടെ ലോകത്തേക്കുള്ള സാഹസിക യാത്രാനുഭാവമാണ് തോല്‍പെട്ടി വന്യജീവി സങ്കേതം നല്‍കുന്നത്. വനം വകുപ്പിന്റെ പ്രത്യേക അനുമതി ആവശ്യമാണ്.
ദൂരം കല്പറ്റയില്‍ നിന്ന് 42 കിലോ മീറ്റര്‍, ബത്തേരിയില്‍ നിന്ന്‍ 59 , മാനന്തവാടിയില്‍ നിന്ന്‍ 25 .
ഫോണ്‍: 04935250853 
പഴശ്ശി കുടീരം., പഴശ്ശി മ്യൂസിയം 
വയനാടിന്റെ ചരിത്രവും പാരമ്പര്യവും മനസ്സിലാക്കാന്‍ പഴശ്ശി മ്യൂസിയത്തില്‍ എത്താം.
ദൂരം കല്പറ്റയില്‍ നിന്ന് 35 കിലോ മീറ്റര്‍, ബത്തേരിയില്‍ നിന്ന്‍ 42 , മാനന്തവാടിയില്‍ നിന്ന്‍ 01 .
പക്ഷിപാതാളം
വ്യത്യസ്ത വര്‍ഗ്ഗങ്ങളില്‍ നൂറുകണക്കിന് കൊച്ചുപക്ഷികളുടെയും സസ്യജാലങ്ങളുടെയും അപൂര്‍വ കലവറയാണ് പക്ഷിപാതാളം. നോര്‍ത്ത് വയനാട് ഡി.എഫ്.ഒയുടെ പ്രത്യേക അനുവാദത്തോടെ മാത്രമേ പക്ഷിപാതാളതിലെക്ക് പ്രവേശനം നല്‍കൂ.
ദൂരം കല്പറ്റയില്‍ നിന്ന് 71 കിലോ മീറ്റര്‍, ബത്തേരിയില്‍ നിന്ന്‍ 78 , മാനന്തവാടിയില്‍ നിന്ന്‍ 36 
ഫോണ്‍: 04935 210377