സാധാരണയായി നമ്മൾ ഒരു സി.ഡി റൈറ്റ് ചെയ്യാൻ Neroസോഫ്റ്റ്‌വെയർ ആണ് ഉപയോഗിക്കാറുള്ളത്. വിൻഡോസിന്റെ പുതിയ പകർപ്പുകൾ വന്നതിനു ശേഷം Neroയുടെ ഉപയോഗം കുറഞ്ഞു എന്ന് തന്നെ പറയാം. Nero ഇല്ലാതെ എങ്ങനെ ഒരു സി.ഡി റൈറ്റ് ചെയ്യാം എന്ന് നോക്കാം
ആദ്യം ഒരു blank recordable/rewritable CD (CD-R) or DVD (DVD-R/RW, DVD+R/RW) ഡിസ്ക് നിങ്ങളുടെ ഡ്രൈവിൽ ഇടുക. ഇപ്പോൾ താഴെ ചിത്രത്തിൽ കാണുന്നത് പോലെ നിങ്ങൾക്ക് ലഭിക്കും.
ഇതിൽ Burn Files to Disc എന്നാ ഓപ്ഷൻ സെലക്ട് ചെയ്യുക ഇപ്പോൾ വീണ്ടും ഒരു വിന്ഡോ വരും. ഇതിൽ "Like a USB Flash Drive", എന്നും With a CD/DVD Player എന്നും പറഞ്ഞു രണ്ടു ഓപ്ഷനുകൾ കാണാം. ആദ്യത്തേത് നിങ്ങളുടെ സി.ഡി ഒരു പെണ് ഡ്രൈവിന്റെ രൂപത്തിൽ ഉപയോഗിക്കണമെങ്കിൽ ആ ഓപ്ഷൻ സെലെക്റ്റ് ചെയ്യാം. രണ്ടാമതെത് സാധാരണയായി കാണുന്ന CD/DVD എന്നാ ഫൊർമാറ്റിനു വേണ്ടി ഉപയോഗിക്കുന്നതാണ്. ഓപ്ഷൻ ആവശ്യത്തിനു അനുസരിച്ച് സെലക്ട് ചെയ്യുക.
ഇവിടെ Disc Title എന്ന് കാണുന്ന ഭാഗത്ത് നിങ്ങൾക്ക് ഇഷ്ടമുള്ള പേര് കൊടുത്തതിനു ശേഷം Next ബട്ടണ്‍ അടിക്കുക.
ശേഷം വരുന്ന വിൻഡോയിൽ നിങ്ങൾക്ക് റൈറ്റ് ചെയ്യേണ്ട ഫയലുകൾ ഡ്രാഗ് ചെയ്തു ഇടുകയോ ഓപ്പണ്‍ ചെയ്തു കൊടുകുകയോ ചെയ്യുക. (ചിത്രം ശ്രദ്ദിക്കൂ)
ശേഷം ചിത്രത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നത് ശ്രദ്ധിക്കുക. Burn എന്നാ ഭാഗത്ത് ക്ളിക്ക് ചെയ്യുക.
വീണ്ടും Next
വീണ്ടും Next അടിക്കുക.
ഇപ്പോൾ താഴെ കാണുന്നത് പോലെ ഒരു വിന്ഡോ കാണാം
ഇപ്പോൾ താഴെ കാണുന്നത് പോലെ ഒരു വിന്ഡോ കാണാം
ഇതിൽ കാണുന്ന രണ്ടു ഓപ്ഷനുകളിൽ നിന്നും നിങ്ങളുടെ ആവശ്യത്തിനു അനുസരിച്ചുള്ള ഓപ്ഷൻ സെലെക്റ്റ് ചെയ്ത് Next കൊടുക്കുക. അൽപ സമയം കാത്തിരിക്കൂ.. നിങ്ങളുടെ സി.ഡി റെഡി.
Onam Wishes In Malayalam 2018
When Is Onam
Hey there wayanattukaran information or the article which u had posted was simply superb and to say one thing that this was one of the best information which I had seen so far, thanks for the information #BGLAMHAIRSTUDIO