Pages

പാസ്പോര്‍ട്ട് അപ്ലിക്കേഷന്‍ നല്‍കുന്ന വിധം....

പാസ്പോര്‍ട്ട് അപേക്ഷകള്‍ ഇപ്പോള്‍ പ്രത്യേക പാസ്പോര്‍ട്ട്‌ സേവ കേന്ദ്രങ്ങള്‍ വഴിയാണ് എന്ന് നിങ്ങള്‍ അറിഞ്ഞിരിക്കുമല്ലോ? ഇന്റര്‍നെറ്റ്‌ ഉപയോഗിച്ച് പരിചയമുള്ളവര്‍ ഇപ്പോള്‍ ഏജന്‍സികളെ ഏല്പിച്ചു ബുദ്ധിമുട്ടേണ്ട കാര്യം ഇല്ല.. ഓണ്‍ലൈന്‍ വഴി നമുക്ക് തന്നെ ചെയ്യാവുന്നതെ ഉള്ളു.. എങ്ങനെ ചെയ്യുമെന്ന് ഇവിടെ നമുക്ക് ചര്‍ച്ച ചെയ്യാം.. ഒരു ചെറിയ മാര്‍ഗ്ഗ രീതിയാണ് ഞാന്‍ ഇവിടെ പറഞ്ഞു തരുന്നത്.. കൂടുതല്‍ വിവരങ്ങള്‍ അറിയാവുന്നത് ഇവിടെ പറഞ്ഞു തരാം..
ഇപ്പോള്‍ 1989 ഫെബ്രുവരിക്ക് ശേഷം ജനിച്ചവര്‍ക്ക് ജനന സര്ട്ടിഫിക്കട്റ്റ് നിര്‍ബന്ധമാണ്‌. ആയത് നിര്‍ബന്ധമായും പഞ്ചായത്ത് ആഫീസില്‍ നിന്നും കൈപ്പറിയിരിക്കണം. (മറ്റു സംശയങ്ങള്‍ ഉണ്ടെങ്കില്‍ മറുപടിയായി ചോദിക്കാവുന്നതാണ്)
Passport Seva Portal സൈറ്റ് വഴിയാണ് നമ്മള്‍ പാസ്പോര്‍ട്ടിന് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കേണ്ടത്.

ശേഷം പുതിയ ഒരു യൂസര്‍ ഐടി ക്രിയേറ്റ് ചെയ്യണം. ചിത്രം ശ്രദ്ധിക്കൂ..

ചിത്രത്തില്‍ അടയാളപ്പെടുത്തിയ ഭാഗത്തുള്ള New User- Register ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
കഴിഞ്ഞാല്‍ ഒരു പുതിയ പേജ് നമുക്ക് ലഭിക്കും

മുകളില്‍ കാണുന്ന രീതിയിലുള്ള ആ പേജ് ആവശ്യമുള്ള വിവരങ്ങള്‍ നല്‍കി പൂരിപ്പിച്ച് ചിത്രത്തില്‍ അടയാളപ്പെടുത്തിയിട്ടുള്ള രജിസ്ടര്‍ ബട്ടണില്‍ പ്രസ് ചെയ്യുക.. നല്‍കുന്ന യുസര്‍ ഐ.ടിയും പാസ്സ്‌വേര്‍ഡ്‌ ഉം കൃത്യമായി ഓര്‍മിച്ചു വെക്കേണ്ടതാണ്.
ശേഷം
Apply for Fresh Passport / Reissue of Passport എന്ന് കാണാം.. താഴെ ചിത്രത്തില്‍ മാര്‍ക്ക് ചെയ്തിട്ടുണ്ട്.. അതില്‍ ക്ലിക്ക് ചെയ്യുക.

ശേഷം
Click here to fill the application form online എന്ന് കാണുന്ന ഓപ്ഷനില്‍ ആണ് ക്ലിക്ക് ചെയ്യേണ്ടത്.. ചിത്രത്തില്‍ കാണിച്ചിരിക്കുന്നു.. ചിത്രം ശ്രദ്ധിക്കുക.

ഇനി അടുത്തത് മുതല്‍ ആണ് കൂടുതല്‍ പ്രധാനപ്പെട്ടത്. ഇവിടെ
Applying for *
Type of Application *
Type of Passport Booklet *
 എന്നിങ്ങനെ ഓപ്ഷനുകള്‍ കാണിച്ചിരിക്കുന്നു.. ഇതില്‍
ആദ്യമായി പാസ്സ്പോര്‍ട്ട് എടുക്കുന്ന ആള്‍ Fresh Passport എന്ന ഓപ്ഷനും, പാസ്പോര്‍ട്ട് പുതുക്കാന്‍ ഉള്ള ആള്‍ Re-issue of Passport എന്ന ഓപ്ഷനും ആണ് സെലക്ട്‌ ചെയ്യേണ്ടത്.
Type of Application * എന്ന സ്ഥാനത്ത് Normal & Tatkaal എന്നിങ്ങനെ രണ്ടു ഓപ്ഷനുകള്‍ കാണാം.. സാധാരണ രീതിയില്‍ പ്രത്യേകിച്ച് തിരക്കൊന്നും ഇല്ലാത്ത ആളുകള്‍ Normal ഓപ്ഷന്‍ ഉപയോഗിച്ചാല്‍ മതി. ഇതിനു ആയിരം രൂപ ചാര്‍ജ്ജ് ആണ്..
വളരെ പെട്ടെന്നുള്ള ആവശ്യക്കാര്‍ Tatkaal എന്ന ഓപ്ഷന്‍ ഉപയോഗിച്ച് വേണം പാസ്പോര്‍ട്ട്‌ നു അപേക്ഷ നല്‍കാന്‍. ഇതിനു രണ്ടായിരത്തി അഞ്ചൂറ് രൂപ ചാര്‍ജ്ജ് ആവുകയും, കൂടാതെ സമര്‍പ്പിക്കേണ്ട രേഖകളുടെ എണ്ണത്തിലും മാറ്റം വരുന്നുണ്ട്. അത് പിന്നീട് വിശദമാക്കാം.
Type of Passport Booklet * പ്രത്യേകിച്ച് പറയേണ്ട ആവശ്യമില്ലെന്ന് തോന്നുന്നു. ശേഷം Next ബട്ടന്‍ പ്രസ് ചെയ്യുക. ചിത്രം താഴെ നല്‍കിയിരിക്കുന്നു

ഇനി അടുത്തതായി പാസ്പോര്‍ട്ട്‌ എടുക്കുന്ന ആളുടെ പേര് വിവരങ്ങള്‍ ആണ് പൂരിപ്പിക്കെണ്ടത്. അത് ശ്രദ്ധിച്ചു പൂരിപ്പിക്കല്‍ നിങ്ങളുടെ സ്വയം ഉത്തരവാദിത്വത്തില്‍ പെട്ട ഒന്നാണ്. അതിനു പ്രത്യേകിച്ച് ക്ലാസ് എടുക്കുന്നില്ല. താഴെ ഒരു സ്ക്രീന്‍ ഷോട്ട് നല്‍കുന്നു

ഇനി കണ്ട ഫോണ പൂരിപ്പിച്ചു കഴിഞ്ഞാല്‍ ഫോമിന്റെ അവസാനം Save My Details എന്ന ഒരു ബട്ടന്‍ ഉണ്ട്. താഴെ ചിത്രം നോക്കു

ഇത് ഇതിന്റെ അവസാനം വരെ കാണാം പൂരിപ്പിച്ചു കഴിഞ്ഞിട്ടു Save My Details ക്ലിക്ക് ചെയ്യുക. പിന്നീട് Next ബട്ടന്‍ പ്രസ് ചെയ്യുക. മുകളില്‍ ചിത്രം ശ്രദ്ധിക്കുക..
അടുത്തത് കുടുംബ വിവരങ്ങള്‍ നല്‍കുന്നതിനാണ് ഫോറം വരുന്നത്. അതും വളരെ കൃത്യമായി നല്‍കുക.. ചിത്രം താഴെ നല്‍കുന്നു .. മുകളില്‍ പറഞ്ഞ രീതികള്‍ പിന്തുടരുക.

അടുത്തത് ഇപ്പോഴത്തെ അഡ്രസ്‌ നല്‍കുന്നതിനാണ്. അതും വളരെ കൃത്യമായി നല്‍കുക. അഡ്രസ്‌ല്‍ മാറ്റമുണ്ടെങ്കില്‍ നല്‍കുന്നതിനും അവിടെ ഓപ്ഷന്‍ ഉണ്ട്. ചിത്രം താഴെ കൊടുക്കുന്നു.

അടുത്തത് Emergency Contact നു വേണ്ടി ഉള്ളതാണ്.. അവിടെ നിങ്ങളുടെ പേരും അഡ്രസ്സും ഫോണ്‍ നമ്പരും നല്‍കുക. ചിത്രം താഴെ കൊടുക്കുന്നു.

ഇനി വേണ്ടത് രണ്ടു Reference ആണ് .. നിങ്ങളുടെ അടുത്തുള്ള രണ്ട ആളുകളുടെ പേരുവിവരം നിങ്ങള്‍ അവിടെ എന്റര്‍ ചെയ്തു കൊടുക്കുക. പോലീസ് വേരിഫികഷന്‍ സമയത്ത് അവര്‍ ഈ നമ്പര്‍ വഴിയാകും അന്വേഷണം നടത്തുന്നത്.
ഫോണ്‍ നമ്പര്‍ കൊടുക്കാന്‍ മറക്കരുത്. ചിത്രം താഴെ

അടുത്തത് പാസ്സ്പോര്‍ട്ട് പുതുക്കുന്നവര്‍ക്ക് ഉള്ളതാണ്.. പഴയ പാസ്പോര്‍ട്ട് ന്റെ വിവരങ്ങള്‍ അവിടെ നല്‍കാനുള്ള കോളങ്ങള്‍ ഉണ്ട്. പുതുക്കുന്നവര്‍ അത് കൃത്യമായി പൂരിപ്പിക്കുക. ചിത്രം താഴെ നല്‍കിയിരിക്കുന്നു.

അടുത്തത് yes or No ഓപ്ഷന്‍സ് ആണ് , വളരെ വ്യക്തമായി വായിച്ചു നോക്കി Yes അല്ലെങ്കില്‍ No ടിക്ക് ചെയ്യുക.. Next ബട്ടന്‍ പ്രസ് ചെയ്യുക. ചിത്രം താഴെ ഉണ്ട്.

ഇനിയുള്ളത് Self Declaration ആണ്.. അത് എഗ്രി ചെയ്തു നിങ്ങളുടെ സ്ഥലം Place എന്ന കോളത്തില്‍ ടൈപ്പ് ചെയ്തു കൊടുത്ത് Submit Form എന്ന ബട്ടണില്‍ പ്രസ് ചെയുക.. ചിത്രം താഴെ നല്‍കുന്നു.

ചെയ്തത് എല്ലാം ശരിയാണെങ്കില്‍
Your application form has been submitted successfully. എന്ന മെസ്സേജ് പച്ച കളറില്‍ നിങ്ങളുടെ കണ്‍ മുന്നില്‍ ഉണ്ടാകും.

ഇനി വേണ്ടത് പാസ്പോര്‍ട്ട് സേവ കേന്ദ്രത്തില്‍ നമുക്ക് സര്‍ട്ടിഫിക്കറ്റ് വെരിഫികേഷന് പോകാനുള്ള സമയവും തിയ്യതിയും ആണ്. അതിനായി View Saved/Submitted Applications എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.. ചിത്രം താഴെ ഉണ്ട്. ശ്രദ്ധിക്കുക..

ഇപ്പോള്‍ നിങ്ങളുടെ പേര് അവിടെ കാണാം. അതില്‍ Select എന്ന ഭാഗത്ത് താഴെ കാണുന്ന ഓപ്ഷന്‍ ബട്ടണില്‍ പ്രസ് ചെയ്യുക.. എന്നിട്ട് Manage Appointment എന്ന് കാണുന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.. രണ്ടു കാര്യങ്ങളും ചിത്രത്തില്‍ കാണിച്ചിരിക്കുന്നു.. ചിത്രം താഴെ.

ശേഷം Create Appointment Date എന്ന ഒരു ബട്ടന്‍ കാണാം.. അതില്‍ ക്ലിക്ക് ചെയ്യുക.. ചിത്രത്തില്‍ നോക്ക്.. ചിത്രം താഴെ

അവിടെ PSK Location* എന്ന സ്ഥാനത് നിങ്ങളുടെ അടുത്തുള്ള സ്ഥലം സെലക്ട്‌ ചെയ്യുക.. ശേഷം Enter characters displayed* എന്നത് നല്‍കിയിട്ടുള്ള കോളത്തില്‍ കൃത്യമായി എന്റര്‍ ചെയ്തു കൊടുക്കുക.. ശേഷം Show Available slot പ്രസ് ചെയ്യുക.. ചിത്രം നോക്ക്..

ഇപ്പൊ ഉണ്ടങ്കില്‍ നിറച്ചും Appointment Date ഉം, സമയവും കാണിക്കും.. അതില്‍ നിങ്ങള്‍ക്ക് എത്തിപ്പെടാന്‍ പറ്റുന്ന സമയം നോക്കി അതില്‍ ക്ലിക്ക് ചെയ്യുക.. വരുന്ന രീതി ചിത്രത്തില്‍ കാണിച്ചിട്ടുണ്ട്. ചിത്രം താഴെ.

ഇനി താഴെ ചിത്രത്തില്‍ കാണിച്ചിരിക്കുന്നത് പോലെ ഒരു ഓപ്ഷന്‍ കൂടി വരും.. ചിത്രം നോക്ക്.. characters അടിച്ചു കൊടുത്തിട്ട് Book Appoinment ക്ലിക്ക് ചെയ്യുക..
ഇനി നിങ്ങള്‍ക്ക് അപ്ലിക്കേഷന്‍ ഫോം പ്രിന്റ്‌ ചെയ്യാനുള്ള ഓപ്ഷന്‍ വരും.. അതില്‍ നിങ്ങള്‍ക്ക് പോകാനുള്ള സമയവും തിയ്യതിയും കാണാം.. ചിത്രം നൊക്കൂ

അത് പ്രിന്റ്‌ എടുത്തു വേണം സേവ കേന്ദ്രത്തില്‍ പോകാന്‍.. ആവശ്യമുള്ള രേഖകള്‍ കരുതണം..
രേഖകള്‍ ഏതൊക്കെയാണെന്ന് കൃത്യമായി പറയാന്‍ കഴിയില്ല..
സാധാരണ രീതിയില്‍ ആണെങ്കില്‍ എസ്.എസ്.എല്‍.സി ബുക്കും ഐ.ടെന്റിടി കാര്‍ഡും മതിയാവുന്നതാണ്..
നിങ്ങളുടെ വിവരങ്ങള്‍ അറിഞ്ഞാല്‍ വേണ്ടുന്ന ഡോകുമെന്റ്സ് എന്തൊക്കെ ആണെന്ന് പറഞ്ഞു തരാം ..

23 comments:

  1. KUTTIKALUDE (1 YEAR) PASSPORT EDUKKAN ENTHANU FORMAT

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. Dear sir, Ente veedu palakkadu, But Njan work Cheyyunnathu Chennai, Ente Bank Account Ente office Address-il anu.

    I have Reshan Card, PAN Card, School Certificate Only. Birth sertificate illa. Enthu cheyyam?

    ReplyDelete
  4. Jincy yude Date of Birth ethaanu..

    ReplyDelete
  5. Ente name bhaaryayude passportil cherthu...
    Gulfil konduvaraan bhaayayude name ente passportil cherkkano
    Marriage certificate attest cheyyano

    Gulfil ninnum passport re issue cheyyanda procedures enthaan

    ReplyDelete
  6. ഗള്‍ഫിലുള്ള എനിക്ക് , നാട്ടിലുള്ള ഭാര്യക്കും മകനും പാസ്പോര്‍ട്ട്‌ എടുക്കാന്‍ പേരുകള്‍ പാസ്പോര്‍ട്ടില്‍ പരസ്പരം ചേര്‍ക്കാനും എന്തെല്ലാം ചെയ്യണം സര്‍ ?

    ReplyDelete
  7. എന്റെ പേര് രാധ, പഴയ പാസ്പൊർട്ടിൽ ഹസ് പേര് ചേർത്ത് രാധ വേണുഗോപാൽ എന്നാണ്. ഹസ്ബന്റ് വേണുഗോപാൽ പിള്ള. എന്റെ പാസ്പോർട്ട് എക്സ്പയറ് ആയി. എനിക്ക് രാധ പിള്ള എന്ന പേരിൽ പാസ്സ്പോർട്ട് പുതിയതായി എടുക്കാൻ കഴിയുമോ?? നിലവിലുള്ള ഒരു ആധികാരിക രേഖകളും രാധാ പിളയെന്ന പേരിലില്ല. രാധാ വേണുഗോപാൽ എന്ന പേരിലും ഇല്ല. രാധ എന്ന പേരിലാണ്. സ്കൂളിലെ പേര് രാധ ശ്രീധരൻ എന്നാണ്. എനിക്ക് രാധാ പിള്ള എന്ന പേരിൽ പാസ്സ്പോർട്ട് പുതുക്കിക്കിട്ടാൻ അപേക്ഷ നൽകാമോ? ദയവായി ഒരു മറുപടി പ്രതീക്ഷിക്കുന്നു

    ReplyDelete
  8. ഞാന്‍ ജനിച്ചത് നീലഗിരി ഗൂഡല്ലൂര്‍ അടുത്തുള്ള നെല്ലാക്കോട്ട എന്ന സ്ഥലത്താണ്. എന്റെ Birth Certificate ല്‍ ഒന്നും വെളിവല്ല. എനിക്ക് SSLC Certificate, ID Card, AADHAR card, മുതലായ രേഖകള്‍ ഉണ്ട്. ഇതു വെച്ച് TATKAL (Urgent) പാസ്സ്‌പോര്‍ട്ട് എടുക്കാന്‍ കഴിയുമോ...
    മറുപടി എത്രയും പെട്ടെന്നു പ്രതീക്ഷിക്കുന്നു.

    ReplyDelete
  9. താങ്കളുടെ ജനന തീയ്യതി ഏതാണ്

    ReplyDelete
  10. എന്റെ പാസ്പോർട്ട് expire തിയതി കഴിഞ്ഞ് 10 വർഷമായി.
    അപ്പോൾ താങ്കൾ ഈ പോസ്റ്റിൽ കോടുത്ത വിവരങ്ങൾ പോലെ ആദ്യം മുതൽ തുടങ്ങണോ?
    എന്റെ സ്ഥലം പാലക്കാടുള്ള കടമ്പഴിപ്പുറം പഞ്ചായത്തിലാണു. ഇവിടെ അടുത്ത് സേവാകേന്ദ്രം എവിടെയാണെന്ന് പറഞ്ഞു തരാമോ..പണം അടക്കേണ്ട രീതിയും.

    ReplyDelete
  11. എന്റെ പാസ്പോർട്ട് expire തിയതി കഴിഞ്ഞ് 10 വർഷമായി.
    അപ്പോൾ താങ്കൾ ഈ പോസ്റ്റിൽ കോടുത്ത വിവരങ്ങൾ പോലെ ആദ്യം മുതൽ തുടങ്ങണോ?
    എന്റെ സ്ഥലം പാലക്കാടുള്ള കടമ്പഴിപ്പുറം പഞ്ചായത്തിലാണു. ഇവിടെ അടുത്ത് സേവാകേന്ദ്രം എവിടെയാണെന്ന് പറഞ്ഞു തരാമോ..പണം അടക്കേണ്ട രീതിയും.

    ReplyDelete
  12. aadyam muthal thudanganam. online aayi swantham thanne cheyyaam. krithyamaayi vaayichu nokki cheithaal mathiyaavum.. online aayi cash pay cheyyaanulla option un

    ReplyDelete
  13. Nan gulfil anu...ippol..5years..1year..kuttikal und....passport edukkan endokka rakhakal vanam pls

    ReplyDelete
  14. Embassy yil ninnum Paper Vangikkanam
    Kooduthal Samshayangal https://www.facebook.com/iabdulmuneernk click cheithu Comment iduka. avide paranju tharam

    ReplyDelete
  15. Internet Banking, Credit/Debit Card. enniva upayogichu cheyyaaam

    ReplyDelete
  16. SSLC പാസ്സായി. പിന്നെ പഠിച്ചിട്ടില്ല. പക്ഷെ SSLC
    ബുക്ക്‌ നഷ്ടപെട്ടു. ചെന്നൈ വെള്ളപോക്കത്തില്‍. റോള്‍ നമ്പര്‍ അറിയില്ല, പഠിച്ച സ്കൂളും നിലവിലില്ല.. എനിക്ക് അത്യാവശ്യമായി പാസ്പോര്‍ട്ട് എടുക്കണം... ഞാന്‍ എന്തു ചെയ്യണം...വളരെ വേഗം ഒരു ഉത്തരം താരമോ?

    ReplyDelete
  17. SSLC പാസ്സായി. പിന്നെ പഠിച്ചിട്ടില്ല. പക്ഷെ SSLC
    ബുക്ക്‌ നഷ്ടപെട്ടു. ചെന്നൈ വെള്ളപോക്കത്തില്‍. റോള്‍ നമ്പര്‍ അറിയില്ല, പഠിച്ച സ്കൂളും നിലവിലില്ല.. എനിക്ക് അത്യാവശ്യമായി പാസ്പോര്‍ട്ട് എടുക്കണം... ഞാന്‍ എന്തു ചെയ്യണം...വളരെ വേഗം ഒരു ഉത്തരം താരമോ?

    ReplyDelete
  18. അത്യാവശ്യമായി പാസ്പോർട്ട് അപേക്ഷിക്കാൻ ആവശ്യമായി വേണ്ട രേഖകൾ ഏതെല്ലാണമെന്ന് പറഞ്ഞു തരാമോ

    ReplyDelete
  19. പാസ്പോർട്ട് എടുക്കാൻ ജനന സർട്ടിഫിക്കറ്റ് ആവശ്യമാണോ

    ReplyDelete
  20. സാർ ഞാൻ 8 ക്ലാസുവരെ പഠിച്ചിട്ടുള്ളു എനിക്ക് pasPort കിട്ടുമേ????

    ReplyDelete
  21. സാർ ,എന്റെ പാസ്പോർട്ടിന്റെ കാലാവധി 2015 കഴിഞ്ഞു .എന്താണ് പുതുക്കാൻ ചെയ്യേണ്ടത്

    ReplyDelete